അങ്ങിനെ മധ്യവേനലവധി കഴിഞ്ഞു, ചേട്ടന്മരുടെയും ചേച്ചിമാരുടെയും പിന്നാലെ മടിച്ചു മടിച്ചു സ്കൂളിന്റെ പടികയറാനെത്തുന്നു കുരുന്നുകള്‍. കരഞ്ഞു വന്ന കുട്ടി ഉച്ചക്കഞ്ഞി നേരമാകുമ്പോഴേക്കും ഉഷാറായി.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്ന സാധാരണ സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദ്യദിനം, കഴിഞ്ഞ വര്‍ഷം ഒപ്പിയെടുത്തത്.