Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts

Wednesday, June 3, 2009

മരിച്ച പുഴയും മാലിന്യങ്ങളും...

മരിച്ച പുഴയാണ് കക്കാട്.. എല്ലാകാലത്തും വെള്ളം നിറഞ്ഞൊഴുകിയിരുന്ന കക്കാട്‌ പുഴ ഇന്നോര്‍മയില്‍ മാത്രം. പുഴ മുഴുവന്‍ കയ്യേറ്റക്കാര്‍ കീഴടക്കി. നഗരത്തിലെ അറവുശാല മാലിന്യങ്ങള്‍ എല്ലാം തള്ളുന്നത് ഇവിടെ.. മരിച്ച പുഴയില്‍ നിന്നൊരു കാഴ്ച

Friday, October 3, 2008

Death of a Tree

ഒരു വന്മരം കൂടി കൊലക്കത്തിക്കിരയാകുമ്പോള്‍, നിസ്സഹായനായി നോക്കിനില്‍ക്കുന്ന പഥികന്‍

കണ്ണൂര്‍, ഗാന്ധിജയന്തി 2008

Monday, September 29, 2008

പച്ച ഓന്ത്

ഇതൊന്നു നോക്കൂ ഈ പച്ചപ്പരിഷ്കാരിയെ..


ഇവനാണ് വംശനാശ ഭീഷണി നേരിടുന്ന പച്ച ഓന്ത് (Green Chameleon). കണ്ണൂര്‍ കക്കാട് നിന്നാണിവനെ ഇന്നലെ ക്യാമറയിലാക്കിയത്.

Sunday, August 10, 2008

കാട്ടുനീതി

മോബ് ജസ്റ്റിസ് അഥവാ കാട്ടുനീതിയുടെ നേര്‍സാക്‍ഷ്യം



Saturday, August 2, 2008

കണ്ണൂരില്‍ സ്ഫോടനം പോലീസുകാരന്റെ.....

പോലീസുകാരന്റെ തൊപ്പിക്കുള്ളില്‍ സ്ഫോടനം.

പേടിച്ചു പോയോ? പേടിക്കാനൊന്നുമില്ല... സ്ഫോടനം പത്രത്തിന്റെ കാര്യമാ പറഞ്ഞത്.. ഈ പടമൊന്നു നോക്കൂ... തൊപ്പിക്കകത്തെന്താണെന്ന്? കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ഒരു സായാഹ്ന പത്രമാണ് സ്ഫോടനം.

Sunday, July 20, 2008

സന്തുഷ്ട കുടുംബം

ഈ കുടുംബം സന്തുഷ്ട കുടുംബം.

Wednesday, July 2, 2008

രോഷം സമരമുഖങ്ങളില്‍ നിന്നും

സമരമുഖത്തു നിന്നും രണ്ട് ചിത്രങ്ങള്‍..

എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി എം.എന്‍ ഷംസീര്‍


യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ജയകൃഷ്ണന്‍അല്പം പഴയ ചിത്രങ്ങള്‍, സമരങ്ങള്‍ക്കിടയില്‍ നിന്നും...

Wednesday, June 25, 2008

ദൈന്യം (ദയവായി മൃദുലഹൃദയർ ഈ പോസ്റ്റ് കാണരുതേ!!)

ജീവിതമാകുന്ന ഓട്ടത്തിനിടയിൽ ഏതോ അഭിശപ്ത നിമിഷത്തിൽ, അറിഞ്ഞൊ അറിയാതെയോ, പാ‍തയോരത്തെ തങ്ങലുകൾക്കിടയിൽ വിഷാണു ബാധിച്ചു. തകർന്നു പോയത് ജീവിതമായിരുന്നു. കാര്യങ്ങൾ വ്യക്തമാകുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു. ഒടുവിൽ ആരുമാരുമില്ലാതെ കണ്ണൂരിലെ ഫാദർ സ്റ്റീഫൻ ജയരാജിന്റെ പ്രത്യാശഭവനിൽ എത്തിപ്പെട്ടു. നിരവധി എയ്ഡ്സ് രോഗികളുടെ ഇടയിലൊരാളായി.

നിനച്ചിരിക്കാതെയാണ് മറ്റൊരു രോഗം കൂടി ബാധിച്ചത്. ആവശ്യമില്ലാത്ത ഈ മുഴ നീക്കം ചെയ്യാൻ ഒരു ഡോക്ടർക്കും ധൈര്യമില്ലായിരുന്നു. റിസ്കെടുക്കാൻ ആരും തയ്യാറായിരുന്നില്ല.

ഒരു ദിവസം പ്രത്യാശ ഭവൻ അധികൃതർ തന്നെ എന്നെ വിളിച്ചു. രോഗിക്കായിരുന്നു ഏറ്റവും നിർബന്ധം, ഫോട്ടോ പത്രത്താളുകളിൽ അച്ചടിച്ചു വരണമെന്നത്. എയ്ഡ്സെന്ന മാരക രോഗത്തിന്റെ യഥാർത്ഥ ഭീകരത ലോകം അറിയട്ടെ, അതിനെതിരെ അവബോധം ജനങ്ങളിലുണ്ടാകട്ടെ. അന്നേ അദ്ദേഹം സ്വയം വിധിയെഴുതിയിരുന്നു, ഇനി നാളുകളധികമില്ലെന്ന്... ഊഹം പിഴച്ചില്ല, ഒന്നും ബാക്കിവെക്കാതെ മറ്റൊരു ജന്മം കൂടി അങ്ങിനെ യാത്രയായി..

ചിത്രം ദയവായി മൃദുലഹൃദയർ കാണരുതേ... ചിത്രം കാണാൻ സ്ക്രോൾ ചെയ്യൂ......















Sunday, June 1, 2008

വീണ്ടും സ്കൂളിലേക്ക്

അങ്ങിനെ മധ്യവേനലവധി കഴിഞ്ഞു, ചേട്ടന്മരുടെയും ചേച്ചിമാരുടെയും പിന്നാലെ മടിച്ചു മടിച്ചു സ്കൂളിന്റെ പടികയറാനെത്തുന്നു കുരുന്നുകള്‍. കരഞ്ഞു വന്ന കുട്ടി ഉച്ചക്കഞ്ഞി നേരമാകുമ്പോഴേക്കും ഉഷാറായി.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്ന സാധാരണ സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദ്യദിനം, കഴിഞ്ഞ വര്‍ഷം ഒപ്പിയെടുത്തത്.

Thursday, May 29, 2008

മഴമേഘങ്ങള്‍ വരവായ്

അങ്ങിനെ മഴമേഘങ്ങള്‍ വരവായ്, കത്തിജ്വലിക്കുന്ന സൂര്യന്റെ താഴെ, പ്രതീക്ഷയുടെ മഴമേഘങ്ങള്‍ ഉയര്‍ന്നു വരുന്നു...
മണ്ണിനെയും മനസ്സിനെയും തണുപ്പിക്കുന്ന ഇടവപ്പാതിക്കായ് കാത്ത്... കണ്ണൂര്‍ നഗരത്തില്‍ നിന്നൊരു കാഴ്ച.

Friday, May 23, 2008

അമ്മയും കുഞ്ഞും

തെരുവോരത്ത് മദ്യലഹരിയില്‍ കിടക്കുന്ന ബോധമില്ലാതെ കിടന്ന അമ്മയും, അമ്മയ്ക്ക് കാവലിരുന്ന് തളര്‍ന്നു പോയ കുഞ്ഞും...

കണ്ണൂര്‍ നഗരത്തില്‍ നിന്നും വീണ്ടുമൊരു കാഴ്ച

Sunday, May 4, 2008

തെയ്യത്തിനു ദാഹിച്ചപ്പോള്‍

കോഴിക്കോട് നടന്ന ഫോക്‍ലോര്‍ അക്കാദമിയുടെ ഒരു ചടങ്ങില്‍ തെയ്യം കെട്ടി കാത്തിരുന്ന കലാകാരന് ദാഹിച്ചപ്പോള്‍

Wednesday, April 30, 2008

തെരുവില്‍ ഹോമിക്കപ്പെടുന്ന ബാല്യങ്ങള്‍

തെരുവില്‍ ഓരോ ദിവസവും പുതിയ കുട്ടി മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. ചിലപ്പോള്‍ അച്ഛനും അമ്മയുമൊക്കെയായിട്ടാണ് യാചകസംഘങ്ങള്‍ രംഗപ്രവേശനം ചെയ്യുക. അന്യഭാഷക്കാരും മലയാളികളും ഒക്കെ ഉണ്ടാവും ഇത്തരം സംഘങ്ങളില്‍. കുട്ടികളെ എങ്ങിനെയൊക്കെ പീഢിപ്പിക്കാം എന്നുള്ളതാണിവരില്‍ പലരുടെയും പ്രധാന പരിപാടി.

സഹോദരിയുടെ വിരലില്‍ തൂങ്ങി നിലവിളിക്കുന്ന കുട്ടിയും‍ അച്ഛന്റെ സുരക്ഷിതമായ കൈ പിടിച്ചു നടക്കുന്ന ബാലനും ഒരേ ഫ്രെയിമില്‍....


Monday, April 21, 2008

ഇലക്ട്രിക്ക് ബാറ്റണ്‍

കുപ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂരിലെ ഇലക്ട്രിക്ക് ബാറ്റണ്‍ പ്രയോഗം

Thursday, April 17, 2008

ചതിക്കുഴി

ചതിക്കുഴിയില്‍ വീണ എരുമക്കുട്ടി.
ടെലഫോണ്‍ കേബിളിടാന്‍ വേണ്ടി കുഴിച്ച കുഴിയില്‍ ഈ മിണ്ടാപ്രാണി അകപ്പെട്ടപ്പോള്‍. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സുകാര്‍ എരുമക്കുട്ടിയെ രക്ഷിച്ചു. മനുഷ്യര് തീര്‍ക്കുന്ന ‍ചതിക്കുഴികള്‍ മിണ്ടാപ്രാണികള്‍ കാണാതെ പോവുന്നു.

Saturday, April 12, 2008

സുരേഷ് ഗോപിയെ തെയ്യം അനുഗ്രഹിച്ചപ്പോള്‍

സുരേഷ് ഗോപിയെ തെയ്യം അനുഗ്രഹിച്ചപ്പോള്‍
ഭക്തിലഹരിയില്‍ കണ്ണടച്ചിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍..

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

Wednesday, April 9, 2008

ഊഴം

എച്ചിലിലയില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന മനുഷ്യനും, തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന പശുവും...
കണ്ണൂര്‍ നഗരമധ്യത്തില്‍ കലക്ടറേറ്റ് കാന്റീനിന്റെ പിന്‍‌വശത്തു നിന്നൊരു ദൃശ്യം

Saturday, April 5, 2008

ചെറിയൊരു സന്തോഷം പങ്കുവെക്കാന്‍...

താഴെ കാണുന്ന ഞാനെടുത്ത ഫോട്ടോ അസോസിയേറ്റഡ് പ്രസ്സ് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു.
കണ്ണൂരില്‍ മാര്‍ച്ച് 27 വ്യാഴാഴ്ച സൂര്യനു ചുറ്റും ദൃശ്യമായ വര്‍ണ്ണവലയത്തിന്റെ ഫോട്ടോയാണിത്. ഈ ചിത്രം പ്രദര്‍ശിപ്പിച്ച ചില സൈറ്റുകള്‍ താഴെ കാണാം. 1. http://seattlepi.nwsource.com/photos/popupV2.asp?SubID=458&page=1&pubdate=03/27/08 2. http://shemuses.net/2008/03/29/parthetic-circle/ 3. http://www.theglobeandmail.com/servlet/story/RTGAM.20080327.wdip0328/PhotoGallery01?slot=1
4. http://www.cbsnews.com/elements/2008/03/27/indepth/photoessay3974124.shtml പിന്നെയും പലയിടത്തും ഉണ്ടാകുമായിരിക്കും അല്ലെ? എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കാന്‍ മാത്രമാണീ പോസ്റ്റ്... ചിത്രത്തില്‍ കാണുന്ന കുട്ടി എന്റെ മകന്‍....

Friday, March 28, 2008

നിങ്ങള്‍ എന്തു പേരു നല്‍കും ഈ ഫോട്ടോവിന്?

പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ പോസ്റ്റില്‍ ശ്രീ.കുഞ്ഞന്‍ എന്ന ബ്ലോഗര്‍ ഒരു നിര്‍ദ്ദേശം പറഞ്ഞു. അതുകൊണ്ട് ഈ ഫോട്ടോവിനു ഞാന്‍ തലക്കെട്ടു നല്‍കുന്നില്ല, അതു നിങ്ങള്‍ക്കു വിട്ടു തരുന്നു.
പക്ഷെ ലേബല്‍ നല്‍കുന്നു, “ജീവിതം“. തിരൂര്‍ നഗരത്തില്‍ നിന്നൊരു കാഴ്ച.

Wednesday, March 26, 2008

ഞങ്ങള്‍ക്കും വേണം ഒരു മൊബൈല്‍ - ഫോട്ടോ പോസ്റ്റ്

ഞങ്ങള്‍ക്കും വേണം ഒരു മൊബൈല്‍...
കണ്ണൂര്‍ നഗരമധ്യത്തില്‍ കന്നുകാലികള്‍ കൂട്ടത്തോടെ എയര്‍ടെല്ലിന്റെ കടയില്‍ കയറിയപ്പോള്‍...