ജീവിതമാകുന്ന ഓട്ടത്തിനിടയിൽ ഏതോ അഭിശപ്ത നിമിഷത്തിൽ, അറിഞ്ഞൊ അറിയാതെയോ, പാതയോരത്തെ തങ്ങലുകൾക്കിടയിൽ വിഷാണു ബാധിച്ചു. തകർന്നു പോയത് ജീവിതമായിരുന്നു. കാര്യങ്ങൾ വ്യക്തമാകുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു. ഒടുവിൽ ആരുമാരുമില്ലാതെ കണ്ണൂരിലെ ഫാദർ സ്റ്റീഫൻ ജയരാജിന്റെ പ്രത്യാശഭവനിൽ എത്തിപ്പെട്ടു. നിരവധി എയ്ഡ്സ് രോഗികളുടെ ഇടയിലൊരാളായി.
നിനച്ചിരിക്കാതെയാണ് മറ്റൊരു രോഗം കൂടി ബാധിച്ചത്. ആവശ്യമില്ലാത്ത ഈ മുഴ നീക്കം ചെയ്യാൻ ഒരു ഡോക്ടർക്കും ധൈര്യമില്ലായിരുന്നു. റിസ്കെടുക്കാൻ ആരും തയ്യാറായിരുന്നില്ല.
ഒരു ദിവസം പ്രത്യാശ ഭവൻ അധികൃതർ തന്നെ എന്നെ വിളിച്ചു. രോഗിക്കായിരുന്നു ഏറ്റവും നിർബന്ധം, ഫോട്ടോ പത്രത്താളുകളിൽ അച്ചടിച്ചു വരണമെന്നത്. എയ്ഡ്സെന്ന മാരക രോഗത്തിന്റെ യഥാർത്ഥ ഭീകരത ലോകം അറിയട്ടെ, അതിനെതിരെ അവബോധം ജനങ്ങളിലുണ്ടാകട്ടെ. അന്നേ അദ്ദേഹം സ്വയം വിധിയെഴുതിയിരുന്നു, ഇനി നാളുകളധികമില്ലെന്ന്... ഊഹം പിഴച്ചില്ല, ഒന്നും ബാക്കിവെക്കാതെ മറ്റൊരു ജന്മം കൂടി അങ്ങിനെ യാത്രയായി..
ചിത്രം ദയവായി മൃദുലഹൃദയർ കാണരുതേ... ചിത്രം കാണാൻ സ്ക്രോൾ ചെയ്യൂ......
3 comments:
ചെറിയൊരു ഇടവേളക്കു ശേഷം മറ്റൊരു ഫോട്ടോ പോസ്റ്റ്.. ദയവായി മൃദുലഹൃദയർ ഈ പോസ്റ്റ് കാണരുതേ!!
ശരിയാണ് മാഷേ, കഠിന ഹ്രദയരും ഒന്ന് ...
എന്തായാലും നന്നായി....ഇത് കൊണ്ട്..
“രോഗിക്കായിരുന്നു ഏറ്റവും നിർബന്ധം, ഫോട്ടോ പത്രത്താളുകളിൽ അച്ചടിച്ചു വരണമെന്നത്. എയ്ഡ്സെന്ന മാരക രോഗത്തിന്റെ യഥാർത്ഥ ഭീകരത ലോകം അറിയട്ടെ, അതിനെതിരെ അവബോധം ജനങ്ങളിലുണ്ടാകട്ടെ.”
ഞെട്ടിപ്പിയ്ക്കുന്ന ഭീകര ചിത്രം തന്നെ മാഷേ.
ഇതൊക്കെ കണ്ടിട്ടെങ്കിലും അബദ്ധങ്ങളില്‍ പെടാതിരിയ്ക്കട്ടെ ലോകം
Post a Comment