Sunday, March 23, 2008

പ്രതിരോധമന്ത്രി മുത്തപ്പനെ കണ്ടപ്പോള്‍

കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്‍‌പശാല എന്നെയും ഒരു ബ്ലോഗറാക്കി. ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ക്ക് മുത്തപ്പന്റെ അനുഗ്രഹമില്ലാതെ മുന്നോട്ടു പോകാനാവില്ല. ആദ്യ ചിത്രം തന്നെ മുത്തപ്പന്റേതാവട്ടെ.
മുന്‍ തൊഴില്‍‌വകുപ്പു മന്ത്രി ശ്രീ.എന്‍.രാമകൃഷ്ണന്റെ വീട്ടില്‍ വച്ച് മുത്തപ്പന്‍ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി എ.കെ.ആന്റണിയെ അനുഗ്രഹിച്ചപ്പോള്‍..

17 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

പ്രതിരോധമന്ത്രി മുത്തപ്പനെ കണ്ടപ്പോള്‍... കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പശാലയില്‍ ലഭിച്ച വിവരങ്ങള്‍ വച്ച് ഞാനുമൊരു ബ്ലോഗ് തുടങ്ങി.. അഭിപ്രായം പറയുമല്ലൊ.

അഭിലാഷങ്ങള്‍ said...

എന്നാപ്പിന്നെ ആദ്യ കമന്റ് മറ്റൊരു കണ്ണൂര്‍ക്കാരന്റെതാകട്ടെ!!

ബൂലോഗത്തിലേക്ക് സ്വാഗതം...

ഇനി ഉല്‍ഘാടനത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട്

(((ഠേ..)))(((ഠേ..)))(((ഠേ..)))
(((ഠേ..)))
(((ഠേ..)))(((ഠേ..)))
(((ഠേ..)))(((ഠേ..)))(((ഠേ..)))

:-)

അഗ്രജന്‍ said...

ഹാര്‍ദ്ദവമായ സ്വാഗതം ബൂലോഗത്തേക്ക്അഭിലാഷേ ആ രണ്ടാമത്തെ കതിന ചീറ്റിയോന്നൊരു ഡംട്ട് :)

വഴി പോക്കന്‍.. said...

അപ്പൊ മുത്തപ്പന്റെ കാര്യം ഒരു വഴിക്കായിക്കിട്ടിയല്ലെ..;)

കുഞ്ഞന്‍ said...

മുത്തപ്പന്റെ അനുഗ്രഹം മോഹന്‍ഭായിക്കും കിട്ടട്ടേ..


ബൂലോകത്തേയ്ക്കു സുസ്വാഗതം..!

ശ്രീലാല്‍ said...

രാവിലെ എണീറ്റപ്പോ തന്നെ മുത്തപ്പനെയും പുതിയ ഒരു ഫോട്ടോ ബ്ലോഗും കാണാന്ന് പറ്റിയതില്‍ വളരെ സന്തോഷം. കാത്തിരിക്കുന്നു നല്ല ചിത്രങ്ങള്‍ക്കായി.

ചിത്രകാരന്‍chithrakaran said...

കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാലയിലെ ചില നിശ്ചല ദൃശങ്ങള്‍ പുതിയൊരു പോസ്റ്റായി ചേര്‍ത്തിരിക്കുന്നു.ഈ ലിങ്കില്‍ ക്ലിക്കിയാല്‍ ആ പോസ്റ്റിലെത്താം .

മൂര്‍ത്തി said...

സ്വാഗതം....

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്നായിട്ടുണ്ട് മോഹന്‍ .. കണ്ണൂര്‍ക്കാരുടെ ജനകീയ ദൈവമാണ് മുത്തപ്പന്‍ . നമ്മുടെ പ്രതിരോധമന്ത്രി ശ്രീ. ഏ.കെ.ആന്റണി ഇപ്പോഴും ഒരു ദൈവവിശ്വാസിയല്ല എന്നാണ് തോന്നുന്നത് . അതാണ് മുത്തപ്പന്റെ ഒരു പ്രത്യേകത , ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്കും മുത്തപ്പന്‍ ദൈവം തന്നെ . സമയം ലഭിക്കുമ്പോള്‍ പറശ്ശിനിക്കടവില്‍ പോകാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ ഒഴിവാക്കാറില്ല . അവിടെ എത്തിപ്പെടുന്ന ഭക്തര്‍ എത്ര പേരായാലും അവര്‍ക്കല്ലാം സ്വാദിഷ്ടമായ സദ്യ രണ്ട് നേരവും ലഭിക്കുന്നു എന്നത് ഒരതിശയം തന്നെയാണ് . അവിടെ വിളമ്പിത്തരുന്ന കറിയുടെ രുചി ഒന്ന് വേറെ തന്നെ . വന്നു കയറിയ ഉടനെ ചായയും ഒപ്പം ചെറുപയര്‍ പുഴുങ്ങിയതും തേങ്ങാച്ചീളും , അങ്ങനെയൊരു പരിഗണന നമുക്ക് അതിഥിഗൃഹങ്ങളില്‍ പോലും ലഭിക്കുകയില്ല .

ശ്രീവല്ലഭന്‍ said...

ഹാര്‍ദ്ദവമായ സ്വാഗതം !

നല്ല പടങ്ങള്‍ ആസ്വദിക്കുവാനും വളരെ അധികം പേര്‍ ബൂലോകത്ത്‌ ഉണ്ട് :-)

ബയാന്‍ said...

മോഹനാ; ഞാനും മുത്തപ്പന്റെ സ്വന്തം ആളാ,അഭിനന്ദനങ്ങള്‍. നമുക്കു അടിച്ചു വിശിയേക്കാം. മറ്റേതല്ല. ഈ വേര്‍ഡ്‌വരിന്റെ കാര്യം പറഞ്ഞതാ.

പേര്.. പേരക്ക...! said...

സ്വാഗതം!

അനില്‍ശ്രീ... said...

ബൂലോകത്തിലേക്ക് ഞാനും ഒരു സ്വാഗതം പറയുന്നു...

ഓ.ടോ.

ബ്ലോഗ് ശില്പശ്ലയില്‍ നിന്നു ബ്ലോഗ് തുടങ്ങിയ എല്ലാവര്‍ക്കും ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഉണ്ടല്ലോ. അത് വേണം എന്ന് ഈ പഴയ ബ്ലോഗര്‍‌മാര്‍ പറഞ്ഞുവോ എന്നൊരു സംശയം. ഇല്ലെങ്കില്‍ അതൊന്നു മാറ്റികൂടെ?

സുഗതരാജ് പലേരി said...

ബൂലോഗത്തിലേക്ക് സ്വാഗതം.....ആശംസകള്‍...:)

ദില്‍ ഗുരുവായൂര്‍ said...

സ്വാഗതം മാഷേ...

കണ്ണൂരാന്‍ - KANNURAN said...

ഈ ഫോട്ടോ സുദിനത്തില്‍ കണ്ടിരുന്നു, ഇപ്പൊ എല്ലാ ബൂലോഗര്‍ക്കും കാണാന്‍ പറ്റിയല്ലൊ, നന്ദി. താങ്കളെടുത്ത ഫോട്ടോകളൊക്കെ പോരട്ടെ ബ്ലോഗിലേക്ക്. ബ്ലോഗിംഗ് തുടരുക.

പ്രിയ അനില്‍ശ്രീ, ഇപ്പോള്‍ ബൂലോഗത്ത് സ്പാം ശല്യം കൂടിയിട്ടുണ്ട്. അറിയാതെ അതില്‍ ക്ലിക്ക് ചെയ്താല്‍ വൈറസെന്നൊക്കെ കണ്ട് പുതിയ ബ്ലോഗര്‍മാര്‍ ഞെട്ടാതിരിക്കാന്‍ വേഡ് വെരിഫിക്കേഷന്‍ കൊടുത്തതാണ്. സ്പാം ശല്യം കുറയുമ്പോള്‍ അതു മാറ്റാന്‍ അവരോടു പറയുന്നതല്ലെ നല്ലത്?

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം!
:)