Wednesday, March 26, 2008

ഞങ്ങള്‍ക്കും വേണം ഒരു മൊബൈല്‍ - ഫോട്ടോ പോസ്റ്റ്

ഞങ്ങള്‍ക്കും വേണം ഒരു മൊബൈല്‍...
കണ്ണൂര്‍ നഗരമധ്യത്തില്‍ കന്നുകാലികള്‍ കൂട്ടത്തോടെ എയര്‍ടെല്ലിന്റെ കടയില്‍ കയറിയപ്പോള്‍...

14 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

കണ്ണൂര്‍ നഗരമധ്യത്തില്‍ കന്നുകാലികള്‍ കൂട്ടത്തോടെ എയര്‍ടെല്ലിന്റെ കടയില്‍ കയറിയപ്പോള്‍... ആദ്യ ഫോട്ടോവിനു കുറെപേര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നു. രണ്ടാമത്തെ ഫോട്ടോ ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെ?

Unknown said...

മോഹന്‍ , ഈ ഫോട്ടോ ഒരു അതിശയം തന്നെ . ഇത്രയധികം പശുക്കള്‍ അതും ഒരേ സമയം എയര്‍ടെല്ലിന്റെ ഷോപ്പില്‍ കയറുന്നത് ..!

Unknown said...

മോഹന്‍ , കൈപ്പള്ളിയുടെ ബ്ലോഗ് സൂചികയിലൂടെയാണ് ഇപ്പോള്‍ ഞാന്‍ ഇവിടെ എത്തിയത് . കമന്റുകള്‍ കാണാത്തതില്‍ വിഷമിക്കേണ്ടതില്ല. എല്ലാവരും കമന്റ് എഴുതിക്കൊള്ളണമെന്നുമില്ല . ഫോട്ടോകള്‍ പലരും നോക്കി പോകുന്നുണ്ടാവും . പോസ്റ്റ് പബ്ലിഷ് ചെയ്യപ്പെട്ട ഉടനെ അത് പല അഗ്രഗേറ്റുകള്‍ മുഖാന്തിരം പലരുടേയും മുന്‍പില്‍ എത്തിപ്പെടുന്നു. എത്ര പേര്‍ വന്ന് പോയി എന്നറിയാന്‍ ബ്ലോഗില്‍ ഹിറ്റ് കൌണ്ടര്‍ വെക്കുന്നത് നന്നായിരിക്കും . പതിവായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുക . അതൊക്കെ എന്നും ഇവിടെ ഉണ്ടാവുമല്ലോ .
സസ്നേഹം,

ബയാന്‍ said...

മോഹനാ: :) എയര്‍ടെല്ലിന്റെ ഒരു ഭാഗ്യം, അല്ലാതെന്താ പറയാ. അവരു ഇതുവെച്ചു ഒരു കാച്ചു കാച്ചാതിരുന്നാല്‍ മതിയായിരുന്നു. പരസ്യത്തിന്റെ കാര്യാ പറഞ്ഞത്.

പിന്നെ ഒരു കാര്യം ഞാന്‍ പ്രത്യേകം ഊന്നി ഊന്നി പറയുന്നു. എനിക്കു വേര്‍ഡ്‌വെരി ഇഷ്ടായി. :) കമെന്റിടുന്നവനു ഒരു ശിക്ഷ വേണം. കിടക്കട്ടെ.

കുഞ്ഞന്‍ said...

ഹഹ..

ഇതിന് രസകരമായ അടിക്കുറിപ്പെഴുതുക എന്ന പറഞ്ഞു പോസ്റ്റിടാമായിരുന്നു..!

ഞങ്ങള്‍ക്കും വേണം ഒരു കണക്ഷന്‍...!

അപ്പു ആദ്യാക്ഷരി said...

ഹ..ഹ.. മോഹന്‍ നല്ല ഫോട്ടോ. ബയാന്‍ പറഞ്ഞതുപോലെ ഇതു ഒരുകാലത്ത് ഒരു പരസ്യമായി വന്നുകൂടാഴികയില്ല. (ബയാനേ, പുതുതായിബ്ലോഗിലെത്തുന്നവരോട് നേരെ നേരെ കാര്യം പറയൂ). മോഹന്‍, പ്രത്യേകിച്ച് ആവശ്യം ഒന്നും ഇല്ലെങ്കില്‍ (അതായത് സ്പാം ശല്യം) കമന്റില്‍ വേര്‍ഡ് വെരിഫിക്കെഷന്‍ ഇടേണ്ട എന്നാണ് ബയാന് ഉദ്ദേശിച്ചത്.

അനില്‍ശ്രീ... said...

മോഹന്‍,

ഫോട്ടോകള്‍ ഇഷ്ടമായി... ചിലപ്പോള്‍ കണ്ടിട്ട് കമന്റ് ഇടാത്തതാവും. പിന്നെ എന്താണെന്നു വച്ചാല്‍ ബ്ലോഗു ലോകത്ത് ധാരാളം ഫോട്ടോ ബ്ലോഗുകള്‍ ഉണ്ടല്ലോ. തന്റേതായ ഒരു സ്ഥാനം കിട്ടി വരാന്‍ കുറച്ച് സമയം എടുക്കും. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അതിന് പെട്ടെന്ന് കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. പറയാന്‍ കാരണം, കണ്ട ഫോട്ടോകള്‍ വ്യത്യസ്ഥമായത് കൊണ്ട് തന്നെ.

ഇപ്പോള്‍ മറുമൊഴിയില്‍ കമന്റ് കണ്ട് വന്നതാണ്. ഈയിടെയായി ഗൂഗിളില്‍ പല പോസ്റ്റുകളും കാണിക്കാറില്ല,,, പിന്നെ തനിമലയാളത്തില്‍ വരുന്ന പോസ്റ്റുകള്‍ ആണ് വായിക്കുന്നത്. പിന്നെ മറുമൊഴിയില്‍ നിന്നും കമന്റുകള്‍ വഴിയും... സന്ദര്‍ശകര്‍ വരും,.,,,

Unknown said...

ബയാനേ , കമന്റുകളിലൂടെ ഇപ്പോള്‍ വൈറസ്സ് പ്രചരിക്കുന്നുണ്ട് . കേരള ബ്ലോഗ് അക്കാദമിയിലെ ഒരു കമന്റിലെ here and here എന്ന ലിങ്കില്‍ എന്റെ മകന്‍ അറിയാതെ ക്ലിക്കിയപ്പോള്‍ ഞങ്ങളുടെ സിസ്റ്റം ആകെ തകരാറിലായി . പിന്നീട് OS വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവന്നു. ദയവായി അപ്പു പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ . അത് കൊണ്ട് വേര്‍ഡ് വെരിഫിക്കേഷന്‍ തല്‍ക്കാലം ഇവിടെ നില്‍ക്കട്ടെ . എല്ലാം ഒന്ന് പരിചയിച്ചു വരുമ്പോള്‍ അത് എടുത്ത് കളയാന്‍ നമുക്ക് മോഹനോട് ആവശ്യപ്പെടാം .

PS.ഞാന്‍ സൂചിപ്പിച്ച സ്പാം കമന്റ് എല്ലാവരും ശ്രദ്ധിക്കുക !

അനാഗതശ്മശ്രു said...

നല്ല ഫോട്ടോ.
keep it up

അനാഗതശ്മശ്രു said...

നല്ല ഫോട്ടോ.
keep it up

എസ്.കെ.മോഹന്‍ | S.K.Mohan said...

സുകുമാരേട്ടാ, എങ്ങിനെ ആണ് ഹിറ്റ് കൌണ്ടര്‍ വെക്കുക എന്നറിയില്ല.

ബായനേ, അപ്പു: വെര്‍ഡ് വെരിഫിക്കേഷന്‍ ഒരു വക ഒഴിവാക്കിയിട്ടുണ്ട്. വൈറസ് വരുമോ?

കുഞ്ഞന്‍: അടുത്ത ഫോട്ടോ മുതല്‍ അങ്ങിനെ ആക്കിയാലോ? എന്ന അങിനെതന്നെ. സമ്മാനത്തിനു ചോദിക്കരുത്!

അനില്‍ശ്രീ: ഇതുവരെ 3 പോസ്റ്റിട്ടു, ഒന്നും അഗ്രഗേറ്റരുകളില്‍ കണ്ടില്ല. ഇനി അവിടെ വരാന്‍ എന്താ ചെയ്യേണ്ടെ? തന്നെതാന്‍ വരുമെന്നാണ് ശില്പശാലക്കാര്‍ പറഞ്ഞത്?

അനാഗതമശ്രു: നന്ദി.

നല്ലവാക്കു പറഞ്ഞ എല്ലാവര്‍ക്കും നന്ദി, ഉപദേശങ്ങള്‍ക്ക് പ്രത്യ്യേകം.

ശ്രീ said...

ഹ ഹ. കലക്കി മാഷേ.
:)

അനില്‍ശ്രീ... said...

മറുമൊഴിയില്‍ കമന്റുകള്‍ വരുന്നുണ്ട്,,, ബാക്കിയൊക്കെ തനിയെ ശരിയാകും.. ഏതായാലും ഈ കൊടുക്കുന്ന ലിങ്കില്‍ ആ URL ഒന്നു കൊടുത്തോളൂ..

http://www.google.com/addurl/?continue=/addurl

ഏറുമാടം മാസിക said...

blogilekku vannath nannaayi...aashamsakal