Wednesday, April 30, 2008

തെരുവില്‍ ഹോമിക്കപ്പെടുന്ന ബാല്യങ്ങള്‍

തെരുവില്‍ ഓരോ ദിവസവും പുതിയ കുട്ടി മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. ചിലപ്പോള്‍ അച്ഛനും അമ്മയുമൊക്കെയായിട്ടാണ് യാചകസംഘങ്ങള്‍ രംഗപ്രവേശനം ചെയ്യുക. അന്യഭാഷക്കാരും മലയാളികളും ഒക്കെ ഉണ്ടാവും ഇത്തരം സംഘങ്ങളില്‍. കുട്ടികളെ എങ്ങിനെയൊക്കെ പീഢിപ്പിക്കാം എന്നുള്ളതാണിവരില്‍ പലരുടെയും പ്രധാന പരിപാടി.

സഹോദരിയുടെ വിരലില്‍ തൂങ്ങി നിലവിളിക്കുന്ന കുട്ടിയും‍ അച്ഛന്റെ സുരക്ഷിതമായ കൈ പിടിച്ചു നടക്കുന്ന ബാലനും ഒരേ ഫ്രെയിമില്‍....


8 comments:

എസ്.കെ.മോഹന്‍ | S.K.Mohan said...

സഹോദരിയുടെ വിരലില്‍ തൂങ്ങി നിലവിളിക്കുന്ന കുട്ടിയും‍ അച്ഛന്റെ സുരക്ഷിതമായ കൈ പിടിച്ചു നടക്കുന്ന ബാലനും ഒരേ ഫ്രെയിമില്‍ വന്നപ്പോള്‍.

ഫസല്‍ ബിനാലി.. said...

വേനലിന്‍ മാറുപിളര്‍ത്തി
തലനീട്ടിയ പുല്‍നാമ്പുകള്‍
തൊണ്ടകീറി കരയുകയാവണം
വൈകി വന്ന യാചകനെപ്പോലെ..

visit; www.fazaludhen.blogspot.com

ശ്രീനാഥ്‌ | അഹം said...

:(

ജിജ സുബ്രഹ്മണ്യൻ said...

ദൈവമേ ഇതാണു ലോകം..മാതാപിതാക്കളുടെ തണല്‍ ഇല്ലാത്ത കുട്ടികളും ജീവിക്കണ്ടേ ? നല്ല പടം

പോരാളി said...

പീഡനപര്‍വ്വമേറ്റുവാങ്ങുന്ന നിഷ്കളങ്കമായ് ബാല്യങ്ങള്‍. തെരുവുകളില്‍ ഹോമിക്കപ്പെടുന്ന കുരുന്നുകളുടെ രോദനം കേള്‍ക്കാന്‍ എന്നാണ് നമുക്കാവുക.

Blog Academy said...

നന്നായിരിക്കുന്നു.

പൈങ്ങോടന്‍ said...

വേദനിപ്പിക്കുന്ന ചിത്രം

ഹരിയണ്ണന്‍@Hariyannan said...

നേര്‍ക്കാഴ്ച!